നാറ്റ് കോൺ 2025
Keralam
നാറ്റ്കോൺ 2025: 15-ാമത് ദേശീയ മെഡിക്കൽ കോൺഫറൻസ് ഇന്ന് ആരംഭിക്കും തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 15-ാമത് ദേശീയ ദ്വിദിന മെഡിക്കൽ കോൺഫറൻസ് (നാറ്റ്കോൺ 2025) തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച ആരംഭി ആരംഭിക്കും. സമ്മേളനത്തിൻ്റെ ഉദ്ഘാടനം രാവിലെ 11 ന് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ആരോഗ്യ- വനിത -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. "ഉജ്ജ്വലമായ ഭാവിക്കുള്ള ആരോഗ്യകരമായ അടിത്തറകൾ: കരുതാം കൗമാര ആരോഗ്യത്തെയും" എന്നതാണ് സമ്മേളനത്തിൻ്റെ ഈ വർഷത്തെ പ്രമേയം. എം ബി ബി എസ്, നഴ്സിംഗ്, ഡെന്റൽ, ഫാർമസി മേഖലകളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഗവേഷണം അവതരിപ്പിക്കുന്നതിനും വിദഗ്ധരുമായി സംവദിക്കുന്നതിനും നാറ്റ്കോൺ 2025 വേദി ഒരുക്കുന്നു. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തുടനീളമുള്ള പ്രമുഖ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഗവേഷണ പേപ്പർ അവതരണങ്ങൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, തീം അധിഷ്ഠിത സെഷനുകൾ എന്നിവ ഉണ്ടായിരിക്കും.നാറ്റ്കോൺ 2025: 15-ാമത് ദേശീയ മെഡിക്കൽ കോൺഫറൻസ് ഇന്ന് ആരംഭിക്കും തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 15-ാമത് ദേശീയ ദ്വിദിന മെഡിക്കൽ കോൺഫറൻസ് (നാറ്റ്കോൺ 2025) തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച ആരംഭി ആരംഭിക്കും. സമ്മേളനത്തിൻ്റെ ഉദ്ഘാടനം രാവിലെ 11 ന് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ആരോഗ്യ- വനിത -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. "ഉജ്ജ്വലമായ ഭാവിക്കുള്ള ആരോഗ്യകരമായ അടിത്തറകൾ: കരുതാം കൗമാര ആരോഗ്യത്തെയും" എന്നതാണ് സമ്മേളനത്തിൻ്റെ ഈ വർഷത്തെ പ്രമേയം. എം ബി ബി എസ്, നഴ്സിംഗ്, ഡെന്റൽ, ഫാർമസി മേഖലകളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഗവേഷണം അവതരിപ്പിക്കുന്നതിനും വിദഗ്ധരുമായി സംവദിക്കുന്നതിനും നാറ്റ്കോൺ 2025 വേദി ഒരുക്കുന്നു. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തുടനീളമുള്ള പ്രമുഖ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഗവേഷണ പേപ്പർ അവതരണങ്ങൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, തീം അധിഷ്ഠിത സെഷനുകൾ എന്നിവ ഉണ്ടായിരിക്കും.













