പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേലി സ്ഥാപനങ്ങളിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിർത്തലാക്കുന്നതിന് അംഗീകാരം നൽകി അയർലണ്ട് സർക്കാർ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചു. ഇസ്രായേലി സെറ്റൽമെന്റ്സ് പ്രോഹിബിഷൻ ഓഫ് ഇമ്പൂർറ്റേഷൻ ഓഫ് ഗുഡ്സ് ബില്ല് 2025 അവതരിപ്പിച്ചത് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ആണ്.2018-ൽ പാസാക്കിയ കണ്ട്രോൾ ഓഫ് ഇക്കോണമിറ്റിക് ആക്ടിവിറ്റി (ഓസിക്യൂപിഡ് ടെറിറ്റോറീസ്) ബില്ലിന് സമാനമാണ് ഇത്. എന്നാൽ ആ നിയമം നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ആദ്യമായി അയർലണ്ടാണ് ഇത്തരമൊരു ബിൽ പാസാക്കുന്നത്.

പുതിയ ബിൽ പ്രകാരം പലസ്തീന് അവകാശപ്പെട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേലിന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള ഏതുതരം ഇറക്കുമതിയും അയർലണ്ടിൽ ശിക്ഷാർഹമാകും. കസ്റ്റംസ് ആക്ട് 2015 പ്രകാരമാണ് നടപടിയെടുക്കുക. ഇതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇറക്കുമതി ചെയ്യുന്നസാധനങ്ങൾ പരിശോധിക്കാനും, പിടിച്ചെടുക്കാനും നിയമം അനുമതി നൽകും. ബില്ലിൽ ഇസ്രായേലിൽ നിന്നുള്ള സേവനങ്ങളെ കൂടി വിലക്കുന്നത് ഉൾപ്പെടുത്തുമെന്നും ഹാരിസ് ഉറപ്പു നൽകി.

ബിൽ ഇനി ചർച്ചയ്ക്കായി ഓയിറീചാറ്റാസ് കമ്മിറ്റിക്ക് അയയ്ക്കും.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇസ്രായേലിനെതിരെ സമാനമായ വിലക്ക് നടപ്പിലാക്കുന്നതിന് ബിൽ പ്രചോദനമാകുമെന്ന് പത്രസമ്മേളനത്തിൽ ഹാരിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ശരിയായ ഒരുകാര്യമായതിനാലാണ് ഇത്തരമൊരു ബിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീനികളുടെ വംശഹത്യ തടയാനും, ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ യൂറോപ്യൻ രാജ്യങ്ങളെ പ്രചോദിപ്പിക്കാനും ഇത്തരമൊരു നിയമത്തിന് സാധിക്കുമെന്നും ഹാരിസ് പറഞ്ഞു.

പലസ്തീൻ അനുകൂല പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് പലസ്‌തീൻ ഭൂമിയിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് അയർലണ്ടിൽ നിരോധനമേർപ്പെടുത്തണമെന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഗാസയിലെ ഇസ്രായേൽ നടത്തിവരുന്ന അക്രമപരമ്പരകൾ ഈ ആവശ്യം ശക്തമാക്കുകയും ചെയ്തു.