*രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്‍; നേതൃത്വത്തെ നിലപാട് അറിയിച്ചു*

Keralanewsmedia

*രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്‍; നേതൃത്വത്തെ നിലപാട് അറിയിച്ചു*

*രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്‍; നേതൃത്വത്തെ നിലപാട് അറിയിച്ചു*

 *തിരുവനന്തപുരം* : യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പാലക്കാട് എംഎല്‍യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുലിനെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെയാണ് വിഎം സുധീരന്‍ നിലപാട് അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന് നി‍ർബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വി എം സുധീരന്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്