റോമിന്റെ മധ്യഭാഗത്ത് വൻ സ്ഫോടനം, പെട്രോൾ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. പ്രദേശവാസികളോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം

കേരളം

റോമിന്റെ മധ്യഭാഗത്ത് വൻ സ്ഫോടനം, പെട്രോൾ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്.  പ്രദേശവാസികളോട് വീടുകളിൽ തന്നെ തുടരാൻ നിർദേശം

റോം: റോമിലെ കിഴക്കൻ

പ്രനെസ്റ്റിനോ ജില്ലയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റു. അതിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു അഗ്നിശമന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.സ്ഫോടനത്തെത്തുടർന്ന് ആകാശത്ത് വലിയ തീഗോളവും കനത്ത കറുത്ത പുകപടലവും ഉയർന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സ്ഫോടനശബ്ദം നഗരത്തിന്റെ പല ഭാഗങ്ങളിലും കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.രാവിലെ 8:15ഓടെ, പെട്രോൾ സ്റ്റേഷനിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

സ്ഫോടനത്തിന് പിന്നാലെ, സ്റ്റേഷന്റെ പിൻഭാഗത്തുള്ള വാഹന ഡിപ്പോയിൽ തീ പടർന്നു. പരിക്കേറ്റവരിൽ ചിലർക്ക് ഗുരുതരമായ പൊള്ളലുകളുണ്ടായെങ്കിലും, ജീവൻ അപകടത്തിൽ അല്ലെന്ന് അധികൃതർ പറഞ്ഞു.

സമീപ കെട്ടിടങ്ങൾക്കും നാശം സംഭവിച്ചു. ചില കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ടിയാനോ മെട്രോ സ്റ്റേഷൻ അടയ്ക്കുകയും ചെയ്തു.പോലീസ്, അഗ്‌നിശമനസേന, ആരോഗ്യപ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി ജോർജിയ മെലോണി അഭിനന്ദിച്ചു. സംഭവത്തിൻ്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. പ്രദേശവാസികളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.