വിജയദശമി ദിനത്തില്‍ ശിവഗിരിയില്‍ വിദ്യാദേവതയുടെ സന്നിധിയില്‍ വിദ്യാരംഭം

Keralam

വിജയദശമി ദിനത്തില്‍ ശിവഗിരിയില്‍ വിദ്യാദേവതയുടെ സന്നിധിയില്‍ വിദ്യാരംഭം

വിജയദശമി ദിനത്തില്‍ ശിവഗിരിയില്‍ വിദ്യാദേവതയുടെ സന്നിധിയില്‍ വിദ്യാരംഭം

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവഗിരിയിലെ വിദ്യാദേവത ശ്രീ ശാരദാദേവി സന്നിധിയില്‍ വിജയദശമി ദിനത്തില്‍ മുന്‍കാലങ്ങളില്‍ എന്നപോലെ ഇക്കൊല്ലവും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ അവസരമുണ്ടാകും. ഇവിടെ നിത്യേന കുഞ്ഞുങ്ങള്‍ക്ക് അന്നപ്രാശവും വിദ്യാരംഭവും നിലവിലുണ്ട്. നവരാത്രിക്കാലത്തെ അവസാന ദിനമായ ഒക്ടോബര്‍ 2 നാണ് ഇത്തവണ വിജയദശമിയിലെ വിദ്യാരംഭം. വിദ്യാദേവതയുടെ സന്നിധിയില്‍ കുഞ്ഞുങ്ങളുമായി സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമൊക്കെ നിരവധിപേര്‍ എത്താറുണ്ട്. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരാണ് അക്ഷരം എഴുതിക്കുക. വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. യുമായി ബന്ധപ്പെടാവുന്നതാണ്. 9447551499.