വോട്ടര്‍ പട്ടിക പുതുക്കാന്‍ ഇതുവരെ ലഭിച്ചത് 2,60,795 അപേക്ഷകള്‍*
കേരളം
*വോട്ടര്‍ പട്ടിക പുതുക്കാന്‍ ഇതുവരെ ലഭിച്ചത് 2,60,795 അപേക്ഷകള്‍*
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തിരുവനന്തപുരം ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവരെ 2,60,795 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 1590 അപേക്ഷകളും ഒരു വാർഡിൽ നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 15,587 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 8,476 അപേക്ഷകളുമാണ് ഓണ്‍ലൈനായി ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിച്ചിട്ടുള്ളത്.













