ശിവഗിരി

Keralanewsmedia

ശിവഗിരി

ശിവഗിരി : ശ്രീനാരായണ ധര്‍മ്മ വൈദിക സംഘം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ 171 മത് ഗുരുദേവ ജയന്തി ആഘോഷിക്കാനും മഹാസമാധി ആചരിക്കുവാനും ട്രസ്റ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് മനോജ് തന്ത്രി അധ്യക്ഷത വഹിച്ചു. ഗുരുദേവ കല്പിത ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായവ സമൂഹത്തില്‍ വ്യാപകമാകുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പോയതെല്ലാം തിരികെ വരുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയ ഗുരുദേവന്‍ വിശ്വാസികള്‍ക്ക് ആചാരാനുഷ്ഠാന രീതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. വിവാഹ, മരണാനന്തര വേളകളില്‍ ഗുരുദേവന്‍റെ ഉപദേശങ്ങള്‍ക്ക് വിധേയമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ വൈദികരും ഭക്തരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗുരുദേവന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച ക്ഷേത്രങ്ങള്‍ ഗുരു മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ആനയറ, മുന്‍ ജനറല്‍ സെക്രട്ടറി അരുവിപ്പുറം അശോകന്‍ ശാന്തി, ഖജാന്‍ജി ശൈലജ, സുനില്‍ ശാന്തി, ജെ.പി. കുളക്കട തുടങ്ങിയവര്‍ സംസാരിച്ചു.