*ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല, പേരേറ്റിൽ*
റിപ്പോട്ട് :ശ്രീനാഥകുറുപ്പ്
*ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല, പേരേറ്റിൽ*
*പുസ്തക ചർച്ചയും അനുസ്മരണവും*
വർക്കല : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ജയചന്ദ്രൻ പനയറയുടെ മാഞ്ഞുപോകാത്തവർ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് മോഡറേറ്ററായിരുന്നു. പുസ്തക ചർച്ചയിൽ ജയചന്ദ്രൻ പനയറ , ഗ്രന്ഥശാല പ്രസിഡൻ്റ് എം. രവീന്ദ്രൻ, പങ്കു ജോബി, അമൃതലാൽ എൻ, ആർ. രേണുക, റജൂല വിജയൻ, ഹരിദാസ് എസ്, ജിഷ അനീഷ് , രതീദേവി, എന്നിവർ പങ്കെടുത്തു . കെ. കെ. സുരേന്ദ്രൻ സ്വഗതവും ആനി പവിത്രൻ നന്ദിയും പറഞ്ഞു. ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ വി.എസ് അച്ചുതാനന്ദൻ, സി.വി. പത്മരാജൻ, എം.കെ. സാനു എന്നിവരെ അനുസ്മരിച്ചു. '













