സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു. സാന്ദ്ര തോമസിനെതിരെ മാനനഷ്ട്ട കേസ് ഫയൽ ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ
Keralam
കൊച്ചി: നിർമാതാവ് സാന്ദ്ര
തോമസിനെതിരെ മാനനഷ്ട്ട കേസ് ഫയൽ ചെയ്ത് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് കേസ്.രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.
മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു തുടങ്ങിയ പരാമർശങ്ങൾക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെയുള്ള പരാമർശങ്ങൾക്കെതിരെ നേരത്തെ പ്രൊഡക്ഷൻ കൺട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു.













