അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ മാറി
വിദേശം
മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ മാറി. മോസ്കോയിലെ റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഈ തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊർജ്ജിതമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമാണ് റഷ്യ ഈ നടപടി സ്വീകരിച്ചത്.ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാൻ സർക്കാരിനെ അംഗീകരിക്കുന്നത് ഉഭയകക്ഷി ഉൽപ്പാദനക്ഷമമായ സഹകരണത്തിന് പ്രചോദനം നൽകുമെന്നും, ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.













