*അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു ആണ്‍കുട്ടിയെത്തി*

Keralanewsmedia

*അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു ആണ്‍കുട്ടിയെത്തി*

*അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു ആണ്‍കുട്ടിയെത്തി*

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ആണ്‍കുഞ്ഞെത്തി. ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ച് സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് പുലര്‍ച്ച 5.30 ന് ആണ്‍കുട്ടിയെ കണ്ടെത്തിയത്. നേരത്തേ ജൂണ്‍ 6 ന് അമ്മതൊട്ടിലില്‍ ലഭിച്ച കുഞ്ഞും ആണ്‍കുട്ടിയായിരുന്നു. ഈവര്‍ഷം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുളളത്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ഉണ്ടെങ്കില്‍ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ചൈള്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും. 

(പിആര്‍/എഎല്‍പി/2492)