വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
തിരുവനന്തപുരം: പട്ടം എസടി
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.വിദഗ്ധ ഡോക്ടേഴ്‌സ് അടങ്ങുന്ന സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യ നില പരിശോധിച്ചു വരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.അദ്ദേഹം അതിതീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ തുടരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ വിഎസിനെ കാണാനെത്തിയിരുന്നു.
നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വിഎസിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.













