ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

മലപ്പുറം: ആര്യാടൻ മുഹമ്മദിന്റെ

സഹോദരൻ ആര്യാടൻ മമ്മു(73) അന്തരിച്ചു. വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം.കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂർ മുക്കട്ട ജുമാ മസ്‌ജിദ് കബർസ്ഥാനിൽ നടക്കും.

ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്റെ വിയോഗം.ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ ഇന്ന് വൈകിട്ട് 5.30 മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.