ഉച്ചഭക്ഷണ സമയത്ത് സർക്കാർ സ്കൂൾ സന്ദർശിക്കാൻ ചാക്കോച്ചനും വരൂ, ഞാനും വരാം, കുട്ടികൾക്കും അത് സന്തോഷമാകും; കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

Keralam

ഉച്ചഭക്ഷണ സമയത്ത് സർക്കാർ സ്കൂൾ സന്ദർശിക്കാൻ ചാക്കോച്ചനും വരൂ, ഞാനും വരാം, കുട്ടികൾക്കും അത് സന്തോഷമാകും; കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: 'മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ' എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ നടന്റെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി.ചാക്കോച്ചൻ സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യം ചില മാധ്യമങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്‌തുവെന്നാണ് പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് പറഞ്ഞ മന്ത്രി, അദ്ദേഹത്തെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ സ്നേഹപൂർവം ക്ഷണിക്കുകയും ചെയ്തു.

ഒരു സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുകയാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടെ താനും വരാം. സർക്കാർ സ്കൂളിലെ കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം.

സ്കൂൾ ഉച്ചഭക്ഷണത്തിൻ്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.കുട്ടികൾക്കും സന്തോഷമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.