കനത്ത മഴയിൽ പനച്ചിക്കാട് വീട് തകർന്നുവീണു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തകർന്നു വീണത് വീടിന്റെ അടുക്കള ഭാഗം
Keralam
കോട്ടയം: കനത്ത മഴയിൽ പനച്ചിക്കടാട് വീട് തകർന്നുവീണു. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പനച്ചിക്കാട് ആയുർവേദാശുപത്രിക്ക് സമീപം കിളിമംഗലം രാധാകൃഷ്ണന്റ വീടിന്റെ അടുക്കളയിലെ ചിമ്മിനിയും രണ്ട് ഭിത്തിയുമാണ് തകർന്ന് വീണത്.ശനിയാഴ്ച രാത്രി 9.45നാണ് സംഭവം. അപകടസമയം അടുകളയിൽ ആരും ഉണ്ടായിരുന്നില്ല. ഇരുപത് വർഷം മുമ്പ് പണി കഴിപ്പിച്ച വീടിൻ്റെ അടുക്കള ദുർബലാവസ്ഥയിലായിരുന്നെങ്കിലും ഇത്ര വേഗം തകർന്ന് വീഴുമെന്ന് കരുതിയില്ലെന്നു വീട്ടുകാർ പറയുന്നു.വീടിൻ്റെ ബലക്ഷയം ഉള്ള മറ്റ് ഭാഗങ്ങളും താങ്ങി നിർത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.













