കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു
റിപ്പോർട്ട് :ദൗലത് ഷാ എം
പത്തനംതിട്ട :കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി.മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. പണം നഷ്‌ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ 8ന് നാട്ടിൽ വന്നതാണ്.മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി 18ന് ഷെർലി ഡേവിഡിന് ഫോൺകോൾ വന്നതോടെയാണ് തട്ടിപ്പിന് തുടക്കം. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നും കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി.മാത്യു എന്നിവരാണ് തട്ടിപ്പിനിരയായത്.













