കേരള ന്യൂസ് മീഡിയ യ്ക്ക് ജേർണ്ണലിസ്റ്റ് മീഡിയ ക്ലബിന്റെ ആദരവ്..

കേരള ന്യൂസ് മീഡിയ യ്ക്ക് ജേർണ്ണലിസ്റ്റ് മീഡിയ ക്ലബിന്റെ ആദരവ്..

കേരള ന്യൂസ് മീഡിയ യ്ക്ക് ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ ആദരവ്.

തിരുവനന്തപുരം: ഈ വർഷത്തെ ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് ( ജെ.എം.സി) നിറവ് 2025 ആദരവ് കേരള ന്യൂസ് മീഡിയ യ്ക്ക്. ഇന്ന് 3 ന് കേസരി സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നുംകേരള ന്യൂസ് മീഡിയ മാനേജിംങ്ങ് ഡയറക്ടർ  ദീപ സജീവ് ആദരവ് ഏറ്റുവാങ്ങും.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ എഴുത്തുകാരനുമായ ടി.പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തും. മാധ്യമ മേഖലയിലേയും, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രശസ്തരും പങ്കെടുക്കും.കേരള ന്യൂസ് മീഡിയയുടെ മികച്ച വാർത്ത റിപ്പോർട്ടിനാണ് ഈ ആദരവെന്ന് ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) പ്രസിഡൻ്റ് ബറ്റ് സി എഡിസൺ, സെക്രട്ടറി കെ.സി.ഷിബു, വൈസ് പ്രസിഡൻ്റ് പുനലൂർ വി.രാജൻ പിള്ള, പുരസ്കാര നിർണ്ണയ ജൂറി അംഗം പ്രശസ്ത പത്രപ്രവർത്തകൻ ചെമ്പകശ്ശേരി ചന്ദ്രബാബു തുടങ്ങിയവർ അറിയിച്ചു.