കേര പദ്ധതി ശിൽപ്പ ശാല സംഘടിപ്പിച്ചു
Keralam
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
30 ജൂലൈ 2025
*കേര പദ്ധതി ശില്പശാല സംഘടിപ്പിച്ചു*
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ, കിൻഫ്രാ, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കായി നടത്തിവരുന്ന മാസ്സ് സെൻസിട്ടൈസേഷൻ പ്രോഗ്രാം, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഉദ്‌ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനം മൂലം പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി വിഭാവന ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാധാന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും അഗ്രി ബിസിനസിനുമിടയിൽ സുസ്ഥിര ഉൽപാദന സഖ്യങ്ങളുടെ രൂപീകരണത്തിനായി തയ്യാറാക്കിയ പോർട്ടൽ (pa.kera.kerala.gov.in) ശില്പശാലയിൽ ലോഞ്ച് ചെയ്തു.
തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ നടന്ന ശില്പശാലയിൽ നബാർഡ് സി.ജി.എം. നാഗേഷ് കുമാർ അനുമല മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സുശീൽ കുമാർ, കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, ലോക ബാങ്ക് പ്രതിനിധി സോണി തോമസ്, കേര പദ്ധതി ഇൻഡസ്ട്രീസ് സ്പെഷ്യലിസ്റ്റ് ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു,
ജൂലൈ 28 മുതൽ ആഗസ്‌റ്റ് 1 വരെ നടന്നുവരുന്ന പരിശീലന പരിപാടിയിൽ, പദ്ധതിയിൽ പങ്കാളികളാകുന്ന വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.













