കോന്നി പാറമട അപകടം: ഹിറ്റാച്ചിക്കുള്ളിലകപ്പെട്ട ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ക്യാബിനിൽ കുടുങ്ങിയ നിലയിൽ
Keralam
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ
പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകട ത്തിൽ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.ഹിറ്റാച്ചിക്കുള്ളിലകപ്പെട്ട ബീഹാർ സ്വ ദേശി അജയ് റായിയുടെ മൃതദേ ഹമാണ് കണ്ടെത്തിയത്. പാറകൾക്കി ടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാ ണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിൽനിന്ന് ലോങ് ബൂം എസ്കവേറ്റർ എത്തിച്ച് രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബിയിൽ സഹായി ആയിരുന്ന ഒഡീഷ കാൺധമാല് ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
നിലവിൽ മൃതദേഹം പുറത്തെടുക്കാ നുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളി ലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നട ക്കുന്നതിനിടെയാണ് അപകടമുണ്ടായ ത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹാ യിയുമായ ഇതര സംസ്ഥാന സ്വദേശി കളാണ് അപകടത്തിൽപെട്ടത്. മലമു കളിൽനിന്നു വീണത് വലിയ പാറക്കെ ട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വ ർധിപ്പിച്ചു.













