ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ: സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

Keralanewsmedia

ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ: സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

*ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ: സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

ആറ്റിങ്ങൽ: ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീമതി ഒ.എസ്. അംബിക വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശവും നൽകി.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ജവാദ്. എസ്, പിടിഎ പ്രസിഡൻ്റ് ശ്രീ. സന്തോഷ് എസ്., ഹെഡ്മാസ്റ്റർ ശ്രീ. അനിൽകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീമതി ഹസീന, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ, സ്കൂൾ ചെയർപേഴ്സൺ അവന്തിക.എസ്. നായർ എന്നിവരും സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ദേശഭക്തി ഗാനങ്ങളും വിദ്യാർത്ഥികളുടെ പ്രസംഗങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.