ഗാന്ധിഭവൻ ഇരുപത്തി മൂന്നാം വാർഷികം മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും.

Keralanewsmedia

ഗാന്ധിഭവൻ ഇരുപത്തി മൂന്നാം വാർഷികം മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും.

ഗാന്ധിഭവൻ ഇരുപത്തി മൂന്നാം വാർഷികം മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും.

തിരുവനന്തപുരം: പത്തനാപുരം ഗാന്ധിഭവന്റെ ഒരു വര്‍ഷം നീളുന്ന ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം ആഗസ്റ്റ് 27 വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ കോംപ്ലക്‌സ് ഹാളില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷതവഹിക്കും. മുഖ്യ സാന്നിധ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എം. മുകേഷ് എംഎല്‍എ, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ്, ഗാന്ധിഭവന്‍ ചീഫ് പേട്രനും മുരള്യ ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനുമായ കെ. മുരളീധരന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ഗാന്ധിഭവന്‍ പേട്രണ്‍ കെ. ധര്‍മരാജന്‍, ഗാന്ധിഭവന്‍ മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍, ചെയര്‍പേഴ്‌സണ്‍ ഷാഹിദാ കമാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന പ്രൊഫ. ഡി. ശശിധരന്റെ പേരില്‍ ഗാന്ധിഭവനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള ഗാന്ധിഭവന്‍ - ഡി. ശശിധരന്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ശ്രീ. കെ. വരദരാജന് സമ്മാനിക്കും. 50000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ നാടകം 'ഗാന്ധി'യുടെ നാടക സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഗാന്ധിഭവന്‍ സംസ്ഥാനത്ത് എമ്പാടുമായി 28 അഭയ കേന്ദ്രങ്ങളും വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങള്‍ 9 എണ്ണവും 4 നിയമ സഹായ കേന്ദ്രങ്ങളും 6 പദ്ധതികളും ഉള്‍പ്പടെ 47 സംരംഭങ്ങളാണ് ഇപ്പോള്‍ ഗാന്ധി ഭവനുള്ളത്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ മികച്ച സ്ഥാപനത്തിനുള്ള ബഹുമതികളും ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അഭയകേന്ദ്രവുമാണ് ഗാന്ധിഭവന്‍.