ഗുരുദേവ ജയന്തി ആഘോഷം : വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരും ശിവഗിരി ബന്ധുക്കളും എത്തിച്ചേരും.

Keralanewsmedia

ഗുരുദേവ ജയന്തി ആഘോഷം : വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരും ശിവഗിരി ബന്ധുക്കളും എത്തിച്ചേരും.

ഗുരുദേവ ജയന്തി ആഘോഷം : വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരും ശിവഗിരി ബന്ധുക്കളും എത്തിച്ചേരും.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 171 ാമത് ജയന്തി ആഘോഷങ്ങളില്‍ സംബന്ധിക്കുന്നതിനായി സെപ്റ്റംബര്‍ 7 ന് ശിവഗിരിയിലും ചെമ്പഴന്തിയിലും വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളും എത്തിച്ചേരുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നും അറിയിക്കുന്നു. ഓണക്കാലത്ത് സംസ്ഥാനത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ ജയന്തി ആഘോഷങ്ങളില്‍ സംബന്ധിക്കുന്നതിന് മുന്നൊരുക്കങ്ങളും ചെയ്യുന്നുണ്ട്. ഗുരുദര്‍ശനത്തിന്‍റെയും ശിവഗിരി മഠത്തിന്‍റെയും പ്രശസ്തി ലോകമാകെ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ശിവഗിരി സന്ദര്‍ശനം നടത്തണമെന്നുള്ള ചിന്ത വര്‍ദ്ധിച്ചുവരികയാണ്. കുടുംബത്തോടെയാകും പലരും ഓണത്തിന് നാട്ടിലെത്തുക. കഴിഞ്ഞ ഓണക്കാലത്ത് ശിവഗിരിയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം വത്തിക്കാനില്‍ നടന്ന ലോകമതപാര്‍ലമെന്‍റ്, ഡല്‍ഹിയില്‍ നടന്ന ഗാന്ധി ഗുരുദേവ സമാഗമ ശതാബ്ദി, കൂടാതെ ബഹറിന്‍, ഇംഗ്ലണ്ട്, ദുബായ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളൊക്കെയും ഗുരുദേവ ഭക്തരിലും ശിവഗിരി ബന്ധുക്കളിലും ഏറെ മതിപ്പുളവാക്കിയിട്ടുള്ളതായി കാണുന്നു. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ വിലയിരുത്തുന്നു. നാട്ടിലുള്ള ബന്ധുക്കളാകട്ടെ ഉറ്റവര്‍ ഓണം ജയന്തി കാലത്ത് മറുനാടുകളില്‍ നിന്നും വന്നുചേരുമ്പോള്‍ അവരെയുംകൂട്ടി കുടുംബസമേതം ശിവഗിരിയില്‍ എത്തുന്നതിന് താല്‍പര്യം കാട്ടുന്നു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ ലക്ഷദീപം തെളിക്കുന്നതിനും ഇവര്‍ താല്പര്യം പറയുന്നുണ്ട്.