ചരിത്രത്തിൽ ഇന്ന്
Keralanewsmedia
*ചരിത്രത്തിൽ ഇന്ന്.(10/9/2025)* .
1.*ലോക ആത്മഹത്യ പ്രതിരോധ ദിനം*
2.1736 - വർത്തമാനപുസ്തകം എന്ന ഇതിഹാസ ഗ്രന്ഥം രചിച്ച *പാറേമ്മാക്കൽ തോമ്മാ കത്തനാർ കടനാട്ടു ഗ്രാമത്തിൽ ജനിച്ചു*
3.1810 - സൈമൺ ബൊളിവർ പെറുവിന്റെ പ്രസിഡന്റായി.
4.1872 - പ്രമുഖ ക്രിക്കറ്റ് താരം കെ. എസ്. രഞ്ജിത്ത്സിംഗ് സരോദർ ഗ്രാമത്തിൽ ജനിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ ഇന്ത്യാകാരണാണ് അദ്ദേഹം.
5.1887 - സ്വാതന്ത്ര്യ സമര സേനാനിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന *ഗോവിന്ദ വല്ലഭ പന്ത്* അൽമോറയിലെ ഖുന്ദ് ഗ്രാമത്തിൽ ജനിച്ചു.
6.1923 - ബംഗാളി കവിയും നാടകകൃത്തുമായ സുകുമാർ റോയ് കൽക്കത്തയിൽ അന്തരിച്ചു. സുപ്രസിദ്ധ സിനിമ സംവിധായകൻ സത്യജിത് റോയ് ഇദ്ദേഹത്തിന്റെ മകനാണ്.
7-1943- *ദക്ഷിനേന്ത്യയിലെ ഭഗത് സിംഗ്* എന്നറിയപ്പെടുന്ന വക്കം അബ്ദുൾ ഖാദർ 1943 സെപ്റ്റംബർ 10 ന് റംസാൻ മാസത്തിലെ ഏഴാം നാളിലെ വെള്ളിയാഴ്ച മദ്രാസ് സെൻട്രൽ ജെയിലിൽ *അനന്തൻ നായർ, ഹൌജാൻ സിംഗ്, സത്യേന്ദ്ര ബർദാൻ എന്നിവരോടൊപ്പം* തൂക്കിലേറ്റി.
8.1963 - അമേരിക്കയിൽ പൗരാവകാശ സമരത്തിന്റെ ഭാഗമായി *20 കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികൾ അലബാമയിലെ പബ്ലിക് സ്കൂളിൽ പ്രവേശിച്ചു*.
8.1966 - പഞ്ചാബ് സംസ്ഥാനം വിഭജിച്ചു പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ രൂപികരിച്ചു.
9.1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക്ക് ഓഫ് ഗിനീ ബിസൗ (Guinea Bissau)പോർട്ടുഗലിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായി.
10.1981- 40 വർഷമായി ന്യൂയോർക്കിലുണ്ടായിരുന്ന പിക്കാസോയുടെ വിഖ്യാത ചിത്രം *ഗുർണിക്കേ* സ്പെയിനിന് മടക്കി നൽകി.













