ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കർഷക കോൺഗ്രസ്‌ മാർച്ചും ധർണ്ണയും നടത്തി.

കേരളം

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക്  കർഷക കോൺഗ്രസ്‌ മാർച്ചും ധർണ്ണയും നടത്തി.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

കേരളത്തിലെ ആരോഗ്യ വകുപ്പിൻ്റെ കെടുകാര്യസ്ഥതക്കും, ചിറയൻകീഴ് ആശുപത്രിയുടെ ശോച്യാവസ്ഥക്കും പരിഹാരമുണ്ടാക്കുക, ആരോഗ്യ മന്ത്രി രാജി വക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്രദേശ് കർഷക കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

വലിയകട ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് സമരക്കാരും പോലീസും തമ്മിൽ നടന്ന സംഘർഷം നേതാക്കൾ ഇടപെട്ട് ശാന്തമാക്കി. ധർണ്ണാ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ലാൽ കോരാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് തോംസൺ ലോറൻസ്, നേതാക്കളായ എസ്. കെ.സുജി, പുതുക്കരി പ്രസന്നൻ, എച്ച്.പി ഹാരിസൻ, എ.ആർ നിസാർ, മാടൻവിള നൗഷാദ്, ഷൈജു കുറക്കട, ജനകലത, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, നഗരൂർ ഗോപൻ തുടങ്ങിയവർ സംസാരിച്ചു.