*ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്*
Keralanewsmedia
*ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്*
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി ഒക്ടോബര്‍ ഏഴിന് സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം കണ്ണൂര്‍, കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളേജിലാണ് സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നീ സമ്മാനതുകകളും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ നല്‍കാവുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2308630.













