ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.
National
സൗദി : ഇന്ത്യ മുന്നണിയുടെ പ്രധാന ഘടക കക്ഷിയായികൊണ്ട് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കയാണ്, ന്യൂനപക്ഷ ദളിത് പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു മുസ്ലിം ലീഗ് ദേശീയ പ്രാധാന്യം നേടിക്കഴിഞ്ഞു. യുവാക്കൾക്കും സ്ത്രീകൾക്കും, പിന്നാക്ക വിഭങ്ങൾക്കും അവസരം നൽകി കൊണ്ട് മതേതര ജനാതിപത്യ ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് വളരെ സജീവമാണെന്നും, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക സേവന രംഗത്തെll പ്രാധാന്യം അംഗീകരിച്ചു കൊണ്ടാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പുരസ്കാരം Thagaisal Tamilarനൽകി മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടിനെ തമിഴ്‌നാട് സർക്കാർ ആദരിച്ചതെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം ദളിത് ന്യൂനപക്ഷ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് കെഎംസിസി യുടെ സഹായവും പിന്തുണയും ഉണ്ടാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹൃസ്വ സന്ദർശനാർത്വം ജിദ്ദയിലെത്തിയ തങ്ങൾക്ക് ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിമർഹൂം ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം സെപ്റ്റംബർ 19 ന് നടത്തുന്ന "ഇ അഹമ്മദ് സാഹിബ് സ്‌മാരക സൂപ്പർ 7 " ഫുട് ബോൾ ടൂർണമെന്റ് ബ്രോഷർ സിഫ് സെക്രട്ടറി നിസാം മമ്പാടിന് നൽകി മുനവ്വറലി തങ്ങൾ പ്രകാശനം നിർവഹിച്ചു.













