പത്മശ്രീ ഡോ. കെ അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചു

Keralanewsmedia

പത്മശ്രീ ഡോ. കെ അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചു

പത്മശ്രീ ഡോ. കെ അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചു

പുരോഗമന കലാസാഹിത്യസംഘം വഴുതക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാളത്തിൻ്റെ പ്രിയ കവി പത്മശ്രീ ഡോ. കെ അയ്യപ്പപണിക്കരെ അനുസ്മരിച്ചു.   

ദേഹവിയോഗത്തിന്റെ പത്തൊമ്പതാം വർഷത്തിൽ അദ്ദേഹത്തിൻറെ വസതിക്കു സമീപം കോട്ടൺഹിൽ എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ശ്രീമതി. ആർ പാർവ്വതി ദേവി അനുസ്മരണ പ്രഭാഷണം നടത്തി. 

 ശ്രീ. കുറുഞ്ചിലകോട് ബാലചന്ദ്രൻ, ഡോ പി ഹരികുമാർ, പ്രിയദാസ് ജി മംഗലത്ത് , പി പി അനിൽകുമാർ, ശ്രീ. ആർ എസ്. കിരൺദേവ്, ആർ ഡോളി തുടങ്ങിയർ അനുസ്മരിച്ചു.   

ശ്രീമതി സുനിത പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. അനീഷ് വഴുതക്കാട് സ്വാഗതവും ശ്രീ സുനിൽ പരമേശ്വരൻ നന്ദിയും പറഞ്ഞു. 

അദ്ദേഹത്തിൻ്റെ കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.