മഞ്ചവിളാകം ഗവ. യുപി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നവനീത് കുമാർ നിർവ്വഹിച്ചു
മഞ്ചവിളാകം ഗവ. യുപി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നവനീത് കുമാർ നിർവ്വഹിച്ചു
മഞ്ചവിളാകം: കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ, സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മഞ്ചവിളാകം ഗവൺമെൻറ് യുപി സ്കൂളിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. എൻ. എസ് നവനീത് കുമാർ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പത്മകുമാർ, സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ എന്നിവരോടൊപ്പം നിരവധി രക്ഷാകർത്താക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.