*മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു*

Keralanewsmedia

*മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

20 ആ​ഗസ്റ്റ് 2025

*മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു*

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2025-2026 അധ്യായന വര്‍ഷം ഒഴിവുള്ള മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.

ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 22ന് രാവിലെ 10.30ന് തിരുവനന്തപുരം വെള്ളയമ്പലം കനക നഗര്‍, അയ്യന്‍കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ -ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയും ഹാജരാക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2314238, 0471-2314232.