വാർത്താ കുറിപ്പ്

Keralanewsmedia

വാർത്താ കുറിപ്പ്

വാർത്താ കുറിപ്പ്

................................

സംസ്ഥാന ശിശുക്ഷേമസമിതി തിരുവനന്തപുരത്ത് വനിതാ കെയർ ടെക്കർ ഒഴിവ്, അഭിമുഖം ബുധനാഴ്ച.

........................

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം തൈക്കാട് ദത്തെടുക്കൽ, വീട് ബാലിക മന്ദിരത്തിലേക്ക് ശിശു സേവന തൽപ്പരരായ വനിതാ കെയർ ടെക്കർമാരുടെ ദിവസക്കൂലി ഒഴിവിലേക്ക് നേരിട്ടുള്ള അഭിമുഖം സെപ്തംബർ 10-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക്

തൈക്കാട് സമിതി ആസ്ഥാനത്ത് വച്ച് നടക്കും.

പ്ലസ്ടു അഥവാ പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 28 നും 42 വയസിനും ഇടയിൽ പ്രായമുള്ള

കുട്ടികളുടെ പരിചരണ രംഗത്ത് മതിയായ പ്രവർത്തന പരിചയം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

യഥാർത്ഥ സർട്ടിഫിക്കറ്റുകളും

അവയുടെ പകർപ്പും

പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് സമിതി ആസ്ഥാനത്ത് എത്തേണ്ടതാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

9400795482

9847464613 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

(ഒപ്പ്)

അഡ്വ.പി.ശശിധരൻ

പി.എ.ടു. ജനറൽ സെക്രട്ടറി