ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി, കാറിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

Keralam

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി, കാറിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

മുണ്ടക്കയം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബി.എം.ഡബ്ല്യൂ. കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി. വൻ ദുരന്തം ഒഴിവായിയത് തലനാരിഴയ്ക്ക്. മുണ്ടക്കയം വണ്ടൻപതാലിൽ വാർഡ് മെമ്പർ ഫൈസൻ മോൻറെ വീടിൻ്റെ ഭിത്തി ഇടിച്ച് തകർത്ത് വീട്ടിലേയ്ക്കാണ് ഇടിച്ച് കയറിയാണ് നിന്നത്.തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് സമീപത്ത് നിന്ന് ഇലക്ട്രിക് ടെലിഫോൺ പോസ്റ്റുകളും അപകടത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറയുന്നു

.