രണ്ട് മക്കളെ വെടിവെച്ച് കൊന്ന് അമ്മ, രണ്ട് മക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍; ദാരുണ സംഭവം യുഎസ്സില്‍
Keralanewsmedia
രണ്ട് മക്കളെ വെടിവെച്ച് കൊന്ന് അമ്മ, രണ്ട് മക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍; ദാരുണ സംഭവം യുഎസ്സില്‍
രണ്ട് മക്കളെ വെടിവെച്ച് കൊന്ന് അമ്മ. അമ്മയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎസിലെ ടെക്‌സസില്‍ ആണ് ദാരുണസംഭവം. ടെക്‌സസില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
വാഹനത്തിനുള്ളില്‍ വച്ചാണ് കുട്ടികള്‍ക്ക് വെടിയേറ്റത്. 13 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ആണ് വെടിയേറ്റ് മരിച്ചത്. 8 ഉം 9 ഉം വയസ്സുള്ള മറ്റ് കുട്ടികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹ്യൂസ്റ്റണിലെ മോണ്ട്‌ഗോമറി കൗണ്ടിയില്‍ നിന്നുള്ള യുവതിയാണ് തന്റെ രണ്ട് മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്.31 വയസുള്ള അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പേരിലുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ബോ സ്റ്റാള്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുട്ടികളെ വെടിവെച്ച് കൊന്നതിന് ശേഷം കുട്ടികളുടെ അമ്മ തന്നെയാണ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അധികൃതരെ വിവരം അറിയിച്ചത്. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.













