വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓണസമ്മാനം’; നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതിനാലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി ബിഷപ്പ്

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓണസമ്മാനം’; നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതിനാലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി ബിഷപ്പ്

ഓണത്തിന് ദൈവം നല്‍കുന്ന സമ്മാനമാണ് വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനമെന്നും നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കപട പരിസ്ഥിതി സ്‌നേഹികള്‍ പദ്ധതിക്ക് എതിര് നില്‍ക്കുന്നുണ്ട്. ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആനക്കാംപൊയിലിൽ നടന്ന കള്ളാടി- മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടന വേദിയിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.