കുന്നംകുളത്ത് പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Keralanewsmedia

കുന്നംകുളത്ത് പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കുന്നംകുളത്ത് പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തൃശൂർ: പാൽ തൊണ്ടയിൽ കുരുങ്ങി

പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയിൽ റോഡിൽ താഴ്വാരം വളയനാട്ട് വീട്ടിൽ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരിച്ചത്.അഞ്ചുമാസമാണ് കുഞ്ഞിൻ്റെ പ്രായം. സംസ്കാരം നടന്നു.

അതേസമയം കോട്ടയം ഉദയനാപുരത്ത് ബീഹാർ സ്വദേശിയായ അഞ്ചുവയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. കുളത്തിന്റെ കരയിൽ കളിക്കുന്നതിനിടെയാണ് ഹർസാൻ അപകടത്തിൽപ്പെട്ടത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ രണ്ടാം ക്ലാസ്  വിദ്യാർഥിയാണ് ഹർസാൻ. ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.