*പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നാളെ :പാലസ്തീൻ അംബാസഡർ പങ്കെടുക്കും*

റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നാളെ :പാലസ്തീൻ അംബാസഡർ പങ്കെടുക്കും*

*പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നാളെ :പാലസ്തീൻ അംബാസഡർ പങ്കെടുക്കും*

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തർദ്ദേശിയ മാധ്യമോത്സവത്തിന്റെ ഭാഗമായി നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഇന്ത്യയിലെ പാലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വീഷ് മുഖ്യാതിഥി ആയിരിക്കും. ഐക്യദാർഢ്യ സമ്മേളനവും ഗാസയിലെ മാധ്യമരക്തസാക്ഷികൾക്ക് ആദരവേകുന്ന 'ബിഗ് സല്യൂട്ട് ' ഫോട്ടോ എക്‌സിബിഷനും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിക്കും. വി.ജോയ് എം.എൽ.എ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, പ്രമുഖ ചലച്ചിത്രകാരൻ ടി.കെ.രാജീവ് കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ജയിംസ്, പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവർ സംസാരിക്കും. മീഡിയ അക്കാദമി സെക്രട്ടറി അരുൺ എസ്.എസ്. സ്വാഗതവും മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ബി. ചന്ദ്രകുമാർ നന്ദിയും പറയും. മാധ്യമോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 30 ന് വൈകിട്ട് 5.30 ന് ടാഗോർ തിയേറ്ററിൽ നിർവഹിക്കും. ഒക്ടോബർ രണ്ടു വരെയാണ് മാധ്യമോത്സവം നടക്കുക.

> സെക്രട്ടറി