*ഓണപ്പുടവ വിതരണം

റിപ്പോർട്ട്‌ :വി.ശ്രീനാഥക്കുറുപ്പ്

*ഓണപ്പുടവ വിതരണം

*ഓണപ്പുടവ വിതരണം*

വർക്കല :ഒറ്റൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും , ഹരിത കർമ്മസേന അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്തു. 

യോഗത്തിൽ ബി.ജെ.പി. ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അജി, ജനറൽ സെക്രട്ടറി അജി നാഗരാജൻ, പാർലമെൻ്ററി പാർട്ടി ലീഡറും വാർഡ് മെമ്പറുമായ സത്യപാൽ ആർ.എസ്, ജില്ല മീഡിയ സെൽ കോർഡിനേറ്റർ ആദർശ്. എസ് , 

ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഭാരവാഹികളായ രാകേഷ്, വിനീത്, ഷൈജി , കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു . 

എല്ലാ വർഷവും വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ മാതൃകാ ജനകീയ ഓണം കൂട്ടായ്മ നടന്നു വരുന്നത്.