ചരിത്രത്തിൽ ഇന്ന്.

Keralanewsmedia

ചരിത്രത്തിൽ ഇന്ന്.

*ചരിത്രത്തിൽ ഇന്ന്.(20/9/2025)*

*ഇന്ന് അന്തർദേശീയ തീര ശുചീകരണ ദിനം*

*സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം*(Third Saturday of September ).

*ഇന്ന് അന്താരാഷ്ട്ര റെഡ് പാണ്ട ദിനം*(Third Saturday of September)

1. *അന്താരാഷ്ട്ര സർവകലാശാല കായികദിനം* 

2.1519 - ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നതിനായി ഫെർഡിനാന്റ് മഗല്ലനും 270 സഹയാത്രികരുമായി സ്പെയിനിൽ നിന്നും യാത്ര പുറപ്പെട്ടു. 

3.1870 - *വിക്റ്റർ ഇമ്മാനുവേൽ രണ്ടാമന്റെ നേതൃത്വത്തിൽ* ഇറ്റാലിയൻ സൈന്യം ഫ്രാൻസിൽ നിന്നു റോമാ നഗരം പിടിച്ചെടുത്തു 

4.1930 - *ധന്യൻ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ്* സീറോ -മലങ്കര സഭ സ്ഥാപിച്ചു. 

5.1933 - സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന *ആനി ബസന്റ്* അഡയാറിൽ അന്തരിച്ചു. 

6.1946 - ആദ്യ കാൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കപ്പെട്ടു. 

7.1948 - *കൊച്ചിയിൽ ഇക്കണ്ടവാര്യർ പ്രഥമപ്രധാനമന്ത്രിയായി ചുമതലയേറ്റു*

8.1970 - സോവിയറ്റ് യൂണിയന്റെ ലൂണ 16 ചന്ദ്രനിൽ ഇറങ്ങി മണ്ണിന്റെ സാമ്പിൾ പരിശോധിച്ചു. 

9.1977 - വിയറ്റ്‌നാം ഐക്യരാഷ്ട്ര സഭയിൽ അംഗമായി. 

10.1987- തിരുവിതാംകൂർ ദിവാനായിരുന്ന *സർ സി. പി. രാമസ്വാമി അയ്യരെ വെട്ടി പരിക്കേൽപ്പിച്ച കെ. സി. എസ്. മണി* തിരുവനന്തപുരത്ത് അന്തരിച്ചു. 

11.2004 - വിദ്യാഭ്യാസ പ്രക്ഷേപണ പരിപാടികൾക്കായുള്ള ഇന്ത്യയുടെ ഉപഗ്രഹം *എഡ്യൂസാറ്റ്* വിക്ഷേപിച്ചു.