*രാജ്യത്ത് പുതിയ ജിഎസ്ടി ഘടന നിലവില്‍ വന്നു.*

Keralanewsmedia

*രാജ്യത്ത് പുതിയ ജിഎസ്ടി ഘടന നിലവില്‍ വന്നു.*

*രാജ്യത്ത് പുതിയ ജിഎസ്ടി ഘടന നിലവില്‍ വന്നു.*

ഡെൽഹി:രാജ്യത്ത് പുതിയ ജി.എസ്.ടി ഘടന നിലവില്‍ വന്നു.

നേരത്തെയുണ്ടായിരുന്ന നാല് സ്ലാബ് ജി .എസ് .ടി .യില്‍ നിന്നും (5%, 12%, 18%, 28%) രണ്ട് സ്ലാബുകളായി (5%, 18%) ജിഎസ്ടി മാറ്റിയിരിക്കുകയാണ് ജി.എസ്.ടി കൗണ്‍സില

2017 ജൂലൈ 1-ന് ചരക്ക് സേവന നികുതി ആദ്യമായി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിത്. ഇത് പ്രകാരം ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.

മദ്യം, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 40% പാപ നികുതിയ്ക്ക് കീഴിലായിരിക്കും വരിക. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ജിഎസ്ടിയിലെ മാറ്റം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.