ഭക്തി, വിജ്ഞാനം, നയനമനോഹരം : ശിവഗിരി നവരാത്രി മണ്ഡപത്തിൽ നിത്യേന ഭക്ത ജനതിരക്ക്

Keralanewsmedia

ഭക്തി, വിജ്ഞാനം, നയനമനോഹരം : ശിവഗിരി നവരാത്രി മണ്ഡപത്തിൽ നിത്യേന  ഭക്ത ജനതിരക്ക്

ഭക്തി, വിജ്ഞാനം, നയനമനോഹരം : ശിവഗിരി നവരാത്രി മണ്ഡപത്തിൽ നിത്യേന ഭക്ത ജന തിരക്ക്

ശിവഗിരി : ഭക്തിയും, വിജ്ഞാനവും, നയന മനോഹരവുമായ നിരവധി പരിപാടികളോടെ ശിവഗിരി ശ്രീശാരദാദേവി സന്നിധിയിൽ നവരാത്രി മഹോത്സവം തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമൊക്കെയുള്ള കലാസംഘടനകളും നിരവധി വ്യക്തികളും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. വർക്കലയിലെ എല്ലാ കലാസാംസ്കാരിക സംഘടനകളും മികവുറ്റ രീതിയിൽ അവരവരുടെ പരിപാടികൾ നടത്തുന്നുണ്ട്. ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളും രംഗത്തുണ്ട്.

വർക്കല ശിവരഞ്ജിനി ഓർക്കസ്ട്ര , ജി.ടി ഫൗണ്ടേഷൻ മ്യൂസിക് ക്ലാസ്, വർക്കല പാട്ട് കൂട്ടായ്മ, യാഷോ മ്യൂസിക് ക്ലാസ് എന്നിവയുടെ ഭക്തിഗാനസദസ്സും, പാറശാല ഗുരുദർശൻ്റെ സംഗീത സദസ്സ്, എറണാകുളം ശ്രീ ശങ്കരനാരായണ ചിന്ത് സംഘം, കുളത്തൂർ ഗുരുദർശൻ, പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ, ബ്ലൂബെറ്റ്സ് മ്യൂസിക് എറണാകുളം എന്നിവയുടെ നേതൃത്വത്തിൽ നടന്ന വിവിധങ്ങളായ പരിപാടികൾ ഏറെ ശ്രദ്ധേയമായി. കോന്നി വകയാർ എസ്.എൻ.ഡി.പി ശാഖ, ഞെക്കാട് സിയ ഡാൻസ് അക്കാഡമിയുടെ ഡാൻസ് തുടങ്ങിയ കലാവിരുന്നുകൾ നയന മനോഹരങ്ങളായി. ഇതേവരെ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും ശിവഗിരി മഠത്തിൻറെ സർട്ടിഫിക്കറ്റുകൾ സ്വാമി സുകൃതാനന്ദ, സ്വാമി ശിവനാരായണതീർത്ഥ , സ്വാമി ഹംസതീർത്ഥ , സ്വാമി ദേശികാനന്ദയതി തുടങ്ങിയവർ വിതരണം ചെയ്യും.