*മരണാനന്തര ക്ലെയിം*: ആർബിഐ ബാങ്ക് ചട്ടങ്ങൾ പുതുക്കി*.
Keralanewsmedia
*മരണാനന്തര ക്ലെയിം*: ആർബിഐ ബാങ്ക് ചട്ടങ്ങൾ പുതുക്കി*.
മരണശേഷം അക്കൗണ്ടി ലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികൾക്കു ലഭ്യമാക്കുന്നതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾ പുതുക്കി.
കുടും ബാംഗങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതി നാണ് പരിഷ്കരിച്ച ചട്ടമെന്ന് ആർബിഐ അറിയിച്ചു
2026 മാർച്ച് 31നകം ബാങ്കുകൾ പുതുക്കിയ ചട്ടം നടപ്പാക്കണം.
* *സഹകരണ ബാങ്കുകളിൽ 5 ലക്ഷം രൂപ യിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണ് ബാലൻസ് എങ്കിൽ നോമിനിയോ ജോയിന്റ് അക്കൗ ണ്ട് ഉടമയോ ഇല്ലെങ്കിൽ പോലും നിയമപര മായ അവകാശികൾക്ക് തുക ക്ലെയിം ചെയ്യാം.*
ഈ പരിധിക്കു മുകളിലാണെങ്കിൽ അധികരേഖകൾ നൽകണം. ബാങ്കിന്റെ ഭാ ഗത്ത് താമസമുണ്ടായാൽ പ്രതിവർഷം 4% വീതം അധികപലിശ നഷ്ടപരിഹാരം നൽ
ക്ലെയിം തീർപ്പാക്കൽ ഇങ്ങനെ നോമിനി/ജോയിന്റ് അക്കൗണ്ട് ഹോൾഡർ ഉണ്ടെങ്കിൽ
*പിന്തുടർച്ചാവകാശ* *സർട്ടിഫിക്കറ്റ്, കോടതി അംഗീകരിച്ച വിൽപത്രങ്ങൾ, ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ, ഇൻഡെംനിറ്റി (നഷ്ടപരിഹാര) ബോണ്ട്,* *ആൾജാമ്യം എന്നിവ ബാങ്കുകൾ ആവശ്യപ്പെടേണ്ടതില്ല*.
• പകരം നിശ്ചിത ക്ലെയിം ഫോം, മരണ സർട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയൽ രേഖ എന്നിവ മതി.
നോമിനി/ജോയിന്റ് അക്കൗണ്ട് ഹോൾഡർ ഇല്ലെങ്കിൽ
• (അക്കൗണ്ടിലെ തുക സഹകരണ ബാങ്കു കളിൽ 5 ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയു മാണെങ്കിൽ.)
• ക്ലെയിം ഫോം, മരണസർട്ടിഫിക്കറ്റ്, അവ കാശിയുടെ തിരിച്ചറിയൽ രേഖ, ഇൻഡെം നിറ്റി (നഷ്ടപരിഹാര) ബോണ്ട്, മറ്റ് അവ കാശികളുണ്ടെങ്കിൽ അവരുടെ എതിർപ്പി ല്ലാരേഖ, നിയമപരമായ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് അല്ലെ ങ്കിൽ കുടുംബത്തിനു പരിചയമുള്ള ഒരു വ്യ ക്തിയുടെ സത്യപ്രസ്താവന. ഇത്തരം കേസുകളിൽ ബാങ്കുകൾ ആൾജാമ്യം ആവശ്യപ്പെടേണ്ടതില്ല.
(അക്കൗണ്ടിലെ തുക മുകളിൽ പറഞ്ഞ പരിധിയിൽ കൂടുതലാണെങ്കിൽ) പിന്തുടർച്ചാവകാശ സർട്ടി ഫിക്കറ്റ് അല്ലെങ്കിൽ അനന്ത രാവകാശ സർട്ടിഫിക്കറ്റ് നൽകണം. അനന്തരാവ കാശ സർട്ടിഫിക്കറ്റിനു പക രം കുടുംബത്തിനറിയാവു ന്ന ഒരു വ്യക്തിയുടെ സത്യപ്രസ്താവന (നോട്ടറി ജഡ്ജി സാക്ഷ്യപ്പെടുത്തിയത്) നൽകാം. ഇത്തരം കേസുകളിൽ മുൻപ് പറ ഞ്ഞ രേഖകൾക്കൊപ്പം ആൾജാമ്യം.
മറ്റ് വ്യവസ്‌ഥകൾ
• *വിൽപ്പത്രമുണ്ടെങ്കിൽ കോടതികൾ അംഗീകാരം നൽകിയ പ്രൊബേറ്റ് അനുസരിച്ച് ബാങ്കുകൾക്ക് സെറ്റിൽ ചെയ്യാം.*
മറ്റ് തർക്കങ്ങളോ നിയമതടസ്സങ്ങളോ ഇല്ലെങ്കിൽ ബാങ്കുകൾക്ക്, പ്രൊബേറ്റ് ഇല്ലാതെയും ക്ലെയിം തീർപ്പാക്കാനുള്ള വിവേചനാധികാരവുമുണ്ടാകും.
• ക്ലെയിം തീർപ്പാക്കിയ ശേഷവും മരിച്ചയാളുടെ അക്കൗണ്ടിലേക്ക് പണം വന്നാൽ 'അക്കൗണ്ട് ഉടമ മരണപ്പെട്ടു' എന്ന് വ്യക്തമാക്കി അയച്ചയാൾക്ക് ബാങ്ക് മടക്കിനൽകുകയും അവകാശികളെ അറിയിക്കുകയും വേണം.
• ജോയിന്റ് അക്കൗണ്ടുകളാണെങ്കിൽ എല്ലാ ഉടമകളുടെയും മരണത്തിനു ശേഷം മാത്രമേ നോമിനികൾക്ക് അവകാശമുണ്ടാകൂ.













