*ചരിത്രത്തിൽ ഇന്ന്
Keralanewsmedia
*ചരിത്രത്തിൽ ഇന്ന്.(27/9/2025)*
*ഇന്ന് രാജ്യന്തര മുയൽ ദിനം*(സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ശനിയാഴ്ച).
*ഇന്ന് വിശുദ്ധ വിൻസെന്റ് ഡി പോൾ ദിനം*
1. *അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനം*
2.*ലോക വൃക്ഷ ദിനം*
3.1503 - യൂറോപ്യൻമാർ ഭാരതത്തിൽ നിർമിച്ച ആദ്യകോട്ടയായ കൊച്ചിയിലെ മാനുവൽ കോട്ടയുടെ നിർമാണം ആരംഭിച്ചു.
4.1825 - *ജോർജ് സ്റ്റീവൻസൺ രൂപകൽപന ചെയ്ത ആവിയന്ത്രം* ഉപയോഗിച്ചുള്ള ആദ്യ തീവണ്ടി സർവീസ് വടക്കു കിഴക്കൻ ഇംഗ്ലണ്ടിൽ തുടങ്ങി.
5.1854 - ആർട്ടിക്ക് എന്ന ആവിക്കപ്പൽ മുങ്ങി 300 പേർ മരിച്ചു
അറ്റ്ലാൻറ്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
6.1840 - സാന്താക്ളോസിന്റെ ഇന്നു നാം കാണുന്ന രൂപം തയ്യാറാക്കിയ *അമേരിക്കൻ കാർട്ടൂണിസ്റ്റ് തോമസ് നാസ് ജർമനിയിൽ ജനിച്ചു*
7.1900 - ഗാന്ധിയനും നാടക സാഹിത്യകാരനും അധ്യാപകനുമായ *കൈനിക്കര കുമാരപിള്ള* പെരുന്നയിൽ ജനിച്ചു.
8.1925 - വിജയദശമി ദിനത്തിൽ നാഗ്പൂരിൽ രാഷ്ട്രീയ സ്വയം സ്വേവക് സംഘം രൂപികരിച്ചു.
9.1958 - കൽക്കത്ത സ്വദേശി *മിഹിർസൺ 21 മൈൽ ദൈർഘ്യമുള്ള ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നു-*
10.1959 - കൃത്രിമ കാലുകളാൽ എവറസ്റ്റ് കീഴടക്കിയ മാർക്ക് ഇൻഗ്ലിസ് ന്യൂസിലാൻഡിൽ ജനിച്ചു.
11.2015 - ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പായ *ആസ്ട്രോസാറ്റ് വിക്ഷേപിച്ചു*
12.2016 - കണ്ടൽകാടുകൾ സംരക്ഷിക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് യുനെസ്‌കോ ആദരിച്ച *പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ* അന്തരിച്ചു.













