ഹീറോയിൻ മെറ്റീരിയൽ അല്ല, ഹീറോയിൻ ഫേസ് അല്ലാ, മൂക്കിന് ഭംഗിയില്ലെന്നൊക്കെ ആ മുതിർന്ന നടി പറഞ്ഞു: സ്വാസിക

Keralanewsmedia

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നായികയാകാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞതായി നടി സ്വാസിക.

ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.നേരത്തെ എനിക്ക് എല്ലാം പ്രശ്‌നമായിരുന്നു. സംസാരിക്കാൻ അറിയില്ല, ഡ്രസിങ് സെൻസില്ല, അതില്ല, മറ്റേതില്ല, മുഖക്കുരുവാണ്, മുടിയില്ല, നഖമില്ല തുടങ്ങി എല്ലാം പ്രശ്നമായിരുന്നു.

ഒരു നായികയ്ക്ക് വേണ്ട ഒന്നുമില്ല. മൂക്കിന് ഭംഗിയില്ലെന്ന് വരെ പലരും പറഞ്ഞിട്ടുണ്ട്. ഒരു സീനിയർ ആർട്ടിസ്റ്റും എന്നെ വിമർശിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമ ചെയ്തു നിൽക്കുന്ന സമയത്താണ് ഒരു മുതിർന്ന നടി നിനക്ക് ഹീറോയിൻ ഫേസ് അല്ലെന്ന് പറയുന്നത്.നീ ഹീറോയിൻ മെറ്റീരിയൽ അല്ല, ലൈക്കബിലിറ്റിയില്ല എന്നൊക്കെ പറഞ്ഞു. അന്ന് ഈ വിമർശനം എല്ലാം കേട്ട സമയത്ത് ഞാൻ മനസിൽ വിചാരിച്ചിരുന്നു ഈ മുഖക്കുരുവും വച്ചു തന്നെ ഞാൻ അഭിനയിച്ച് അവരുടെ മുന്നിൽ ചെന്നു നിൽക്കുമെന്ന്. അവരുടെ മുന്നിൽ പോയി നിന്നില്ലെങ്കിലും അവർ ലബ്ബർ പന്ത് സിനിമ കണ്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്..."