വിഴിഞ്ഞത്ത്സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

Keralanewsmedia

വിഴിഞ്ഞത്ത്സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വിഴിഞ്ഞത്ത്സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിപിഎം പ്രാദേശിക നേതാവും മുൻ ലോക്കൽ സെക്രട്ടറിയുമായ സ്റ്റാൻലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്‌ജിലാണ് സ്റ്റാൻലിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

വ്യാപാര വ്യവസായ സമിതി ചിക്കൻ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാൻലി.(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ