*സി.പി.ആർ. (കാർഡിയോ പൾമണറി റെസെസിറ്റേഷൻ) - പ്രഥമ ശുശ്രൂഷ സംബന്ധിച്ച സംസ്ഥാനതല ബോധവൽക്കരണ കാമ്പയിന്‍*
റിപ്പോട്ട് :സുമേഷ് കൃഷ്ണൻ
*സി.പി.ആർ. (കാർഡിയോ പൾമണറി റെസെസിറ്റേഷൻ) - പ്രഥമ ശുശ്രൂഷ സംബന്ധിച്ച സംസ്ഥാനതല ബോധവൽക്കരണ കാമ്പയിന്‍*
ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് സി.പി.ആർ (കാർഡിയോ പൾമണറി റെസെസൈസിറ്റേഷൻ) പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്നതിനും ഇത് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം *29.09.2025 തിങ്കളാഴ്ച* രാവിലെ *08.30-ന്* നിയമസഭാ സമുച്ചയത്തിലെ *ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ* ബഹു. സ്പീക്കര്‍ *എ.എന്‍. ഷംസീര്‍* , ബഹു. ആരോഗ്യ, വനിത-ശിശുവികസന വകുപ്പുമന്ത്രി *വീണാ ജോര്‍ജ്ജ്* എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിൽ ബഹു. *മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കുന്നതാണ്* .
ചടങ്ങിന് ശേഷം നിയമസഭാ സാമാജികർക്കും ജീവനക്കാർ ക്കുമായി സി.പി.ആർ പ്രഥമ ശുശ്രൂഷ സംബന്ധിച്ച ബോധവത്ക്കരണ- പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കും.













