സംസ്ഥാന പ്രവർത്തക കൺവെൻഷൻ

റിപ്പോട്ട് :ദൗലത് ഷാ എം

സംസ്ഥാന പ്രവർത്തക കൺവെൻഷൻ

പ്രവാസി ക്ഷേമത്തിനായി വിപുലമായ സംവാദം: സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025 ഒക്ടോബർ 8ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, കേരളത്തിൽ പ്രവാസി പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഏകോപിപ്പിക്കുന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസ്സോസിയേഷൻ (PPHA) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025, ഒക്ടോബർ 8-ാം തീയതി ബുധനാഴ്‌ച രാവിലെ 10 മണിക്ക്, തിരുവനന്തപുരം പത്മാകഫേ ഹാളിൽ (പഴയ ട്രിവാൻഡ്രം ഹോട്ടൽ, സെക്രട്ടറിയേറ്റ് സമീപം) നടക്കും.

മുൻമന്ത്രി കെ. ഇ. ഇസ്മയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.  എം.എൽ.എ  കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രവാസി ബന്ധുവും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനുമായ ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.

കൺവെൻഷനിൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് നടപ്പിലാക്കി പുതിയ നേതൃത്വം പ്രഖ്യാപിക്കുകയും, ഭാവിയിലേക്ക് സംഘടനയുടെ നയപരിപാടികൾ അവതരിക്കപ്പെടുകയും ചെയ്യും.

ചടങ്ങിൽ ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിക്കും.

 സി.പി. റഷീദ് മാസ്റ്റർ നയപ്രഖ്യാപന പ്രഭാഷണം നടത്തും.

 ജോസ് കോലത്ത,കോശി അലക്സാണ്ടർ തിരഞ്ഞെടുപ്പ് ക്രമീകരണംവുംഡോ. റഹ്‌മാൻ (വിഴിഞ്ഞം), കെ.എം. നാസർ, ശ്രീ. ബാലരാമപുരം റഹീം, ശ്രീ. മുഹമ്മദ് കോയ ചേലാബ്ര എന്നിവർ ആശംസയും പറയും.

 

"പ്രവാസി ഭാരതിയരുടെ ആദ്യ മുഖപത്ര ത്തിന്റെ 20-ാം വാർഷികവും കൺവെൻഷനിൽ വിപുലമായി ആചരിക്കുമെന്നും സംഘാട കർ പറഞ്ഞു.