*യുവതലമുറ പ്രതിസന്ധികളിൽ തളരുന്നവരാകരുത്: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*യുവതലമുറ പ്രതിസന്ധികളിൽ തളരുന്നവരാകരുത്: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി*

*യുവതലമുറ പ്രതിസന്ധികളിൽ തളരുന്നവരാകരുത്: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി*

നിത്യജീവിതത്തിൽ അഭിമുഖീകരിക്കുന്ന ചെറുതും വലുതുമായ പ്രതിസന്ധികളിൽ തളരുന്നവരാകരുത് യുവതലമുറയെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. മറ്റൊരു വ്യക്തിയുടെ തിരസ്കരണത്തിലോ അവഗണനയിലോ തളർന്നു പോകുന്നത് അടിസ്ഥാനപരമായി ഭീരുത്വമാണ്. ആത്മാഭിമാനത്തോടെ സ്വന്തം അസ്ഥിത്വം ഉയർത്തിപ്പിടിച്ച് ജീവിക്കുന്നതാണ് അന്തസ്സ്. ഈ മാനസികാവസ്ഥയിലേക്ക് നമ്മുടെ തലമുറ ഉയരണം. തിരുവനന്തപുരം സംസ്കൃത കോളേജിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച വിവാഹപൂർവ്വ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. ലോകം മൊബൈലിലേക്ക് ചുരുങ്ങുന്നത് യുവതലമുറയുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കുടുംബാന്തരീക്ഷത്തിൽ കൂടുതൽ ആശയവിനിമയം ഉണ്ടാക്കുകയാണ് ഇത് ഒഴിവാക്കാനുള്ള പ്രതിവിധി. 

പരിപാടിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. എം ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. കാര്യവട്ടം ക്യാമ്പസിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ബീനമോൾ എസ് ജി ബോധവൽക്കരണ ക്ലാസ് നയിച്ചു. കോളേജ് വിമൻസ് സെൽ കൺവീനർ ഡോ. ഗായത്രി ദേവി ജി, വിദ്യാർത്ഥിനി യൂണിയൻ പ്രതിനിധി കുമാരി ഷിബിന എന്നിവർ സംസാരിച്ചു.

ചിത്രം. കേരള വനിതാ കമ്മീഷൻ തിരുവനന്തപുരം സംസ്കൃത കോളേജ് സംഘടിപ്പിച്ച വിവാഹപൂർവ്വ ബോധവൽക്കരണ ക്ലാസ് അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു