പ്രസംഗ-പ്രബന്ധ മത്സരം
Keralanewsmedia
പ്രസംഗ-പ്രബന്ധ മത്സരം
അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ്‌തല പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൊല്ലം സർക്കിൾതല മത്സരങ്ങൾ ഒക്ടോബർ 11ന് രാവിലെ 10ന് സഹകരണ യൂണിയൻ ഓഫിസിൽ (അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ്) നടത്തും. 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂൾതലത്തിൽ ഉൾപ്പെടുക. പ്ലസ് വൺ, പ്ലസ് ടു, സഹകരണ പാരലൽ കോളജ്, മറ്റ് റഗുലർ ബിരുദം, ബിരുദാനന്തരബിരുദ വിദ്യാർഥികൾ ഉൾപ്പെടുന്നതാണ് കോളജ്തലം. 30ന് വൈകിട്ട് അഞ്ചിനകം 9446085393, 9605494773 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
(പി.ആർ.കെ നമ്പർ 2907/2025)













