*ബിജെപി വാമനപുരം മണ്ഡലം യോഗം നടന്നു*
റിപ്പോർട്ട് :ബിജു കൊപ്പം
*ബിജെപി വാമനപുരം മണ്ഡലം യോഗം നടന്നു.
വെഞ്ഞാറമൂട്: ബി ജെപി വാമനപുരം മണ്ഡലം സമ്പൂർണ യോഗം വെഞ്ഞാറമൂട് ശ്രീപത്മം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. മണ്ഡലം പ്രസിഡന്റ് രാജേഷ്. പി. റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നോർത്ത് ജില്ലാ പ്രസിഡന്റ് എസ്. ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജി മുക്കുടിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത ഉപരി ഭാരവാഹികൾക്കും പുതുതായി തിരഞ്ഞെടുത്ത മണ്ഡലം ഭാരവാഹികൾക്കും സ്വീകരണം നൽകി. സംസ്ഥാന കൗൺസിൽ അംഗം കല്ലിയോട് രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മുരളീധരൻ, ജനറൽ സെക്രട്ടറി പ്രമഥൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് ഷീജ രാമചന്ദ്രൻ കൃതജ്ഞത രേഖപെടുത്തി.
https://chat.whatsapp.com/KFi9hxLVLm684NvPvHW4Fv?mode=ems_copy_t













