എയർ ഇന്ത്യ ദുരന്തം കഴിഞ്ഞിട്ട് 4 മാസം; പ്രിയപ്പെട്ടവരുടെ ഭൗതിക അവശിഷ്ടങ്ങൾ ഇതുവരെ ലഭ്യമായില്ല; പരാതിയുമായി ബ്രിട്ടീഷ് കുടുംബം

Keralanewsmedia

ലണ്ടൻ: എയർ ഇന്ത്യ വിമാന ദുരന്തത്തിൽ   മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൂന്ന് കുടുംബങ്ങൾ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ലഭ്യമാക്കാത്തതിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത്.  അപകടം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും അവരുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ ലഭ്യമാക്കാത്തതിൽ ഉറ്റവർ നിരാശയിലും ദുഃഖത്തിലും ആണ്.

ഈ കുടുംബങ്ങൾ എയർ ഇന്ത്യയുടെ നടപടികളെതിരെ കുറ്റം ചുമത്തുകയും, ബ്രിട്ടീഷ് സർക്കാർ തങ്ങൾക്കുള്ള സഹായം നിഷേധിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ മരിച്ച 241 ആളുകളിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാർ ആയിരുന്നു. അപകടം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുറച്ച് നിമിഷങ്ങൾക്കകം സംഭവിക്കുകയായിരുന്നു.ഇപ്പോൾ ഇന്ത്യ സന്ദർശനത്തിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പോലും ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള സാധ്യത ഇല്ലെന്നാണ് കുടുംബങ്ങൾക്കുള്ള നിരാശ.

 അപകടത്തിന്റെ വ്യക്തമായ വിവരങ്ങൾ    എയർ ഇന്ത്യ നൽകണമെന്നും എത്രയും വേഗം നടപടികൾ ഉണ്ടാകണമെന്നും അപകടത്തിൽ മരിച്ച വരുടെ കുടുംബം ആവശ്യപ്പെട്ടു.