തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം*

Keralanewsmedia

തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം*

*തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം*

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.

അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.